അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരും; വൈദ്യുതി ഉത്പാദനം കൂട്ടി

അവസാന നിമിഷം കൂടുതൽ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ഡാം തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്
അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരും; വൈദ്യുതി ഉത്പാദനം കൂട്ടി

ടുക്കി ഡാമിലെ ജലനിരപ്പ് അഞ്ച് അടി കൂടി ഉയർന്നാൽ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് 2393 അടി കടന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടുണ്ട്. 

എന്നാൽ അവസാന നിമിഷം കൂടുതൽ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ഡാം തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2393.22 അടിയാണ് ബ്ലു അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. രണ്ട് അടിയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ  വർദ്ധിച്ചത്. മൂന്ന് അടി കൂടി ഉയർന്നാൽ നിലവിലെ റൂൾ ലെവൽ പ്രകാരം ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. അഞ്ച് അടി കൂടി ഉയർന്ന് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കേണ്ടിവരും.

ന്യൂനമർദ്ദം വലിയ മഴയ്ക്ക് വഴിയൊരുക്കിയാൽ കൂടിയ അളവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടാക്കും. കുറഞ്ഞ അളവിൽ വെള്ളം തുറന്ന് വിട്ട് പ്രദേശത്ത് പ്രളയം ഉണ്ടാകുന്നത് ഒഴിവാക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ നിലവിൽ പ്രതിസന്ധിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ശരാശരി 30 മില്ലീമീറ്റർ മഴയാണ് അണക്കെട്ടിൻറെ വൃഷ്ടിപ്രദേശത്ത് ലഭിക്കുന്നത്. മഴകുറഞ്ഞിട്ടും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ മൂലമറ്റം വൈദ്യുതി നിലയിത്തിലെ ഉൽപാദനം ആറ് ദശലക്ഷം യൂണിറ്റായി ഉയർത്തിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ചെറിയ അണക്കെട്ടുകളായ പൊന്മുടി, കല്ലാർകുട്ടി, പാംബ്ല, മലങ്കര എന്നിവ തുറന്ന് വിട്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com