ഒരു വയസുകാരനെ കുളത്തിൽ എറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

ഒരു വയസുകാരനെ കുളത്തിൽ എറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ
ഒരു വയസുകാരനെ കുളത്തിൽ എറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം. കൊല്ലം നിലമേലിലാണ് സംഭവം. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

നിലമേൽ എലിക്കുന്നാംമുകളിൽ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയിൽ ഒരു വയസുള്ള മകനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഭാര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ഇസ്മയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് വിവരം. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com