കക്കി-ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു : റെഡ് അലര്‍ട്ട് 

വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായിട്ടാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായത്
കക്കി-ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു : റെഡ് അലര്‍ട്ട് 

പത്തനംതിട്ട: നീരൊഴുക്ക് ശക്തമായതോടെ കക്കി-ആനത്തോട്  അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഇതേത്തുടർന്ന് അണക്കെട്ടിൽ അധികൃതർ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായിട്ടാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായത്. അണക്കെട്ടിലെ  അനുവദനീയമായ പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. 

അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com