നവരാത്രി ആഘോഷങ്ങൾ : ആരോഗ്യ വകുപ്പ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

വിദ്യാരംഭത്തിന് നാവിൽ ആദ്യാക്ഷരം കുറിക്കാൻ ഉപയോഗിക്കുന്ന സ്വർണം ഉൾപ്പെടെയുള്ളവ ഒറ്റ തവണ മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ
നവരാത്രി ആഘോഷങ്ങൾ : ആരോഗ്യ വകുപ്പ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.  നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകൾക്കുള്ളിലോ രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേർന്ന് നടത്തണമെന്നാണ് നിർദ്ദേശം.

വിദ്യാരംഭത്തിന് നാവിൽ ആദ്യാക്ഷരം കുറിക്കാൻ ഉപയോഗിക്കുന്ന സ്വർണം ഉൾപ്പെടെയുള്ളവ ഒറ്റ തവണ മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. ക്ഷേത്രങ്ങളിലും മറ്റും വിദ്യാരംഭ ചടങ്ങുകൾക്ക് എത്തുന്നവരുടെ ഫോൺ നമ്പർ അടക്കമുള്ള വിശദാംശങ്ങൾ ശേഖരിക്കണം.

65 വയസിന് മുകളിൽ പ്രായമുള്ളവരും ഗർഭിണികളും 10 വയസിന് താഴെ പ്രായമുള്ളവരും ആഘോഷങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതായിരിക്കും ഉചിതമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com