മന്ത്രി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു ; രണ്ടു സുഹൃത്തുക്കളെ ചോദ്യം ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു
മന്ത്രി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു ; രണ്ടു സുഹൃത്തുക്കളെ ചോദ്യം ചെയ്തു

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണാണ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിലെ വീട്ടില്‍ നിന്നാണ് ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. 

ഗണ്‍മാന്‍ പ്രജീഷിന്റെ രണ്ടു സുഹൃത്തുക്കളെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു. 

മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com