'കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയും'; കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍

കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയുമെന്ന് സഹോദരന്‍ ശശി 
'കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയും'; കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍


കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. സഹോദരന്‍ പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ഫെയസ്ബുക്ക് കുറിപ്പ്


സിപിഎമ്മിന്റെ  ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവര്‍ത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരില്‍ ബിജെപി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇനി ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പന്റെ സഹോദരന്‍ ശശി അറിയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com