ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആള്‍ക്ക് കോവിഡ്

നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഇയാളെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി.

ശബരിമല പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമെ മലയിലേക്ക് പ്രവേശനമുള്ളു
വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനത്തിന് അനുമതിയുള്ള. 

പത്ത് വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുവാദമുള്ളത്. വെര്‍ച്വല്‍ ക്യൂവിലൂടെ നടന്ന ബുക്കിങ്ങില്‍ സമയവും തീയതിയും അുവദിച്ചിട്ടുണ്ട്. ആ സമയക്രമീകരണം പാലിക്കണം. ദര്‍ശനത്തിനെത്തുന്നവര്‍ എല്ലാ വിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും യഥാവിധി ഉപയോഗിക്കുയും ചെയ്യണം. മലകയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടായാതിനാല്‍ ആവശ്യമെങ്കില്‍ മാസ്‌ക് ഒഴിവാക്കാം. ബാക്കി എല്ലാ സമയങ്ങളിലും മാസ്‌ക് ധരിക്കണം. ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിനെത്താവൂ എന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com