ഇലയിട്ട് 22 പൂച്ചകള്‍ക്ക് മീന്‍സദ്യ, പിന്നാലെ നായ്ക്കള്‍ക്കും; ഹരിപ്രസാദിന്റെ മൃഗസ്‌നേഹത്തിന് രണ്ടു പതിറ്റാണ്ട് 

വര്‍ഷങ്ങളായി പൂച്ചകള്‍ക്ക് ഇലയില്‍ ചോറു വിളമ്പി ഒരു കുടുംബം
ഇലയിട്ട് 22 പൂച്ചകള്‍ക്ക് മീന്‍സദ്യ, പിന്നാലെ നായ്ക്കള്‍ക്കും; ഹരിപ്രസാദിന്റെ മൃഗസ്‌നേഹത്തിന് രണ്ടു പതിറ്റാണ്ട് 

കൊച്ചി: വര്‍ഷങ്ങളായി പൂച്ചകള്‍ക്ക് ഇലയില്‍ ചോറു വിളമ്പി ഒരു കുടുംബം.എറണാകുളം എടവനക്കാട്ട് ഹരിപ്രസാദിന്റെ കുടുംബമാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് വച്ചുവിളമ്പി വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ടുപതിറ്റാണ്ടിലേറെയായി വളര്‍ത്തുമൃഗങ്ങള്‍ക്ക് വച്ചുവിളമ്പുന്ന ഹരിപ്രസാദിന്റെയും കുടുംബത്തിന്റെയും വീട്ടുവളപ്പില്‍ ഇന്നുള്ളത് 22 പൂച്ചകളാണ്. 

ഒരിലയില്‍ ഉണ്ടും ഒരുമിച്ച് ഉറങ്ങിയുമാണ് 22 പൂച്ചകള്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ മാത്രം വരത്തനാണെന്ന് ഹരിപ്രസാദിന്റെ കുടുംബം പറയുന്നു.
8 വയസുകാരന്‍ റുമ്പി പൂച്ചയുടെ കുടുംബമാണ് ബാക്കി 21 പേരും. എന്നും ഇവര്‍ക്കായി ഇവിടെ വിളമ്പുന്നത് ഇലയിട്ടുളള മീന്‍ സദ്യയാണ്.
വിമുക്ത ഭടനായ ഹരിപ്രസാദിനും ഭാര്യക്കും ഏക മകള്‍ ആത്മജയ്ക്കും മൃഗ സ്‌നേഹം പൂച്ചകളില്‍ മാത്രം ഒതുങ്ങുന്നില്ല. പൂച്ചകളെ ഊട്ടി കഴിഞ്ഞാല്‍ അടുത്ത പന്തിയിലെത്തുന്നത് പ്രദേശത്തെ നായ്ക്കളാണ്. അവര്‍ക്ക് കൂടി അന്നം വിളമ്പിയിട്ടേ  ഈ കുടുംബം വിശപ്പടക്കൂ.

മൂന്നുമാസം പ്രായമുള്ള മോച്ചിയാണ് ഈ കുടുംബത്തിലെ ഇളമുറക്കാരന്‍ . വഴിയില്‍ നിന്ന് കിട്ടിയ പൂച്ചയ്ക്ക് വരത്തനെന്നും പേരുനല്‍കി . ഈ വീടും പറമ്പും വിട്ട്  ആരും പുറത്തുപോകാറില്ല. പുറത്തു നിന്നുള്ളവരെ അരവരങ്ങനെ അകത്ത് കയറ്റാറുമില്ല . ഹരിപ്രസാദിന്റെയും ഭാര്യയുടെയും പൂച്ചക്കമ്പത്തിനോളം പ്രായമുണ്ട് മകള്‍ ആത്മജയ്ക്കും . പൂച്ചകളോട് കൂട്ടുകൂടി വളര്‍ന്ന ആത്മജ ഉപരിപഠനത്തിന് തിരഞ്ഞെടുത്തതതാകട്ടെ വെറ്ററിനറി സയന്‍സും .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com