മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉറപ്പാക്കാൻ ;  ഇ– ഹെൽത്ത് സൊല്യൂഷൻസ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 

ആരോഗ്യസംബന്ധമായ വിവരങ്ങൾ ഉൾകൊള്ളുന്ന കേന്ദ്രീകൃത ഡാറ്റബേസ് ഇ– ഹെൽത്ത് വഴി ഉണ്ടാക്കും
മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉറപ്പാക്കാൻ ;  ഇ– ഹെൽത്ത് സൊല്യൂഷൻസ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 

കൊച്ചി : ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉറപ്പാക്കാൻ തയ്യാറാക്കിയ ഇ– ഹെൽത്ത് സൊല്യൂഷൻസ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിക്കും.  എറണാകുളം ജനറൽ ആശുപത്രിയാണ്‌ പദ്ധതി നടപ്പാക്കുന്നത്. 

ആരോഗ്യസംബന്ധമായ വിവരങ്ങൾ ഉൾകൊള്ളുന്ന കേന്ദ്രീകൃത ഡാറ്റബേസ് ഇ– ഹെൽത്ത് വഴി ഉണ്ടാക്കും. എല്ലാ വ്യക്തികളുടെയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഇലക്ട്രോണിക് വിവര സംവിധാനം സൃഷ്ടിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.  

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലുള്ള ഇന്റഗ്രേറ്റഡ്‌ കമാൻഡ് കൺട്രോൾ ആൻഡ് കമ്യൂണിക്കേഷൻ സെന്ററിൽ പ്രവർത്തനം ആരംഭിക്കുന്ന, മോട്ടോർ വാഹനവകുപ്പിന്റെ സ്മാർട്ട്‌‌ കൺട്രോൾ സെല്ലിന്റെ പ്രവർത്തന ഉദ്ഘാടനം ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. കൊച്ചി സ്മാർട്ട് മിഷന്റെ ലോഗോയും വിഡിയോയും വ്യവസായമന്ത്രി ഇ പി ജയരാജൻ പ്രകാശനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com