യുവതി തീ കൊളുത്തി കിണറ്റില്‍ ചാടിയ നിലയില്‍ ; സമീപത്ത് പൊള്ളലേറ്റ് യുവാവ്

80 ശതമാനം പൊള്ളലേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി :  കോതമംഗലം പുന്നേക്കാട് യുവതിയെയും യുവാവിനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് താമസിക്കുന്ന മേരി തോമസ് (42), സുരേഷ് (36) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മേരി കിണറ്റിലും സുരേഷ് സമീപത്തുമായിട്ടാണ് കിടന്നിരുന്നത്. 

80 ശതമാനം പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 8.45 ഓടെ മേരിയുടെ വീട്ടില്‍ വെച്ചാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു. 

തീ കൊളുത്തി കിണറ്റില്‍ ചാടാന്‍ ശ്രമിച്ച മേരിയെ തടഞ്ഞപ്പോഴാണ് സുരേഷിന് പൊള്ളലേറ്റത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് അഗ്നിശമനസേന എത്തിയാണ് കിണറ്റില്‍ നിന്നും മേരിയെ പുറത്തെടുത്തത്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com