എല്ലാ വീട്ടിലും പൈപ്പ് വഴി പാചക വാതകം; എറണാകുളത്ത് സിറ്റി ഗ്യാസ് പദ്ധതി വിപുലീകരിക്കും

ശരാശരി വാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് ആയി കണക്കാക്കുമ്പോൾ 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചെലവ് 
എല്ലാ വീട്ടിലും പൈപ്പ് വഴി പാചക വാതകം; എറണാകുളത്ത് സിറ്റി ഗ്യാസ് പദ്ധതി വിപുലീകരിക്കും

കൊച്ചി: സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. കരിങ്ങാച്ചിറ - കുണ്ടന്നൂർ - ഇടപ്പള്ളി - ആലുവ വരെ നിലവിൽ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. ഇത് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. 

തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 2500 വീടുകളിൽ നിലവിൽ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് 752.92 രൂപയാണ് വില.  വാണിജ്യ ഉപഭോക്താക്കൾക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കൾക്ക് 720.72 രൂപയുമാണ് ഈടാക്കുന്നത്. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിൽ ശരാശരി പ്രതിമാസ പ്രകൃതി വാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് ആയാണ് കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചെലവ് വരിക. പദ്ധതി പ്രാവർത്തികമാകുന്നതോടെ 24 മണിക്കൂറും പ്രകൃതി വാതകം ആവശ്യാനുസരണം ലഭിക്കും.

പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം സർക്കാരിനെ കാര്യം രേഖാമൂലം അറിയിക്കാനും കർശന നിർദ്ദേശം നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com