തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം ?; രണ്ടു ഘട്ടമായി നടത്തുന്നത് ആലോചനയില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടക്കം കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരത്തില്‍ നടത്തുന്നത് പരിഗണനയില്‍. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതാണ് പരിഗണനയിലുള്ളത്. ഡിസംബര്‍ 11 ന് പുതിയ ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. 

ഏഴു ജില്ലകളില്‍ ആദ്യഘട്ടത്തിലും, ശേഷിക്കുന്ന ഏഴു ജില്ലകള്‍ രണ്ടാംഘട്ടത്തിലും എന്ന വിധത്തില്‍ വോട്ടെടുപ്പ് നടത്തുന്നതാണ് പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്പൂര്‍ത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിക്കല്‍ അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്.

പുതിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബൂത്ത് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടക്കം കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. വീടുകയറിയുള്ള വോട്ടു ചോദിക്കലിനും നിയന്ത്രണം ഉണ്ടാകും. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 11 ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയാണ്. ഇതോടെ നവംബര്‍ 12 മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com