കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

നിലവില്‍ ട്രുനാറ്റ് ടെസ്റ്റിന് 3,000 രൂപയായിരുന്നു. 900 രൂപ കുറച്ച് 2100 രൂപയാക്കി നിശ്ചയിച്ചു
കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

തിരുവനന്തപുരം: കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2,750 രൂപയായിരുന്നത് 2100 രൂപയാക്കിയാണ് കുറച്ചത്. ട്രുനാറ്റ് ടെസ്റ്റിന് 2,100 രൂപയും ജീന്‍ എക്‌സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമാണ് പുതിയ നിരക്ക്. 

നിലവില്‍ ട്രുനാറ്റ് ടെസ്റ്റിന് 3,000 രൂപയായിരുന്നു. 900 രൂപ കുറച്ച് 2100 രൂപയാക്കി നിശ്ചയിച്ചു. ആന്റിജന്‍ ടെസ്റ്റിന് നിലവിലെ നിരക്കായ 625 രൂപ തുടരും. 

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 76,51,108 ആയി ഉയര്‍ന്നു.

അതേസമയം ചികില്‍സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 7,40,090 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ചികില്‍സയിലുള്ളവരുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 8448 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.ഒക്ടോബര്‍ 20 വരെ രാജ്യത്ത് 9,72,00,379 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,83,608 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com