രോഗികള്‍ക്ക് നേരെ തുപ്പി, പരസ്യമായി മൂത്രം ഒഴിച്ചു ; കോവിഡ് സെന്ററില്‍ രോഗബാധിതനായ എഎസ്‌ഐയുടെ പരാക്രമം

വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ സൗകര്യം ഇല്ലാത്തതിനാലാണ് ഇയാളെ ഇവിടെ എത്തിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പീരുമേട് : കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ കോവിഡ് രോഗിയായ എഎസ്‌ഐയുടെ പരാക്രമം. മദ്യപിച്ചെത്തിയ ഇയാള്‍ മറ്റു രോഗികള്‍ക്ക് നേരെ തുപ്പുകയും പരസ്യമായി മൂത്രം ഒഴിക്കുകയും ചെയ്തതായി പരാതി. 

ഡോക്ടര്‍മാരെ ഇയാള്‍ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ എഎസ്‌ഐയെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് കുട്ടിക്കാനത്തെ കോവിഡ് കെയര്‍ സെന്ററില്‍ കൊണ്ടുവന്നത്. 

വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ സൗകര്യം ഇല്ലാത്തതിനാലാണ് ഇയാളെ ഇവിടെ എത്തിച്ചത്. ഒരു മണിക്കൂറോളം അതിക്രമം കാട്ടിയ ഇയാളെ ഏറെ പണിപ്പെട്ടാണ് ഡോക്ടര്‍മാര്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയത്. 

പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് പീരുമേട് പൊലീസില്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com