ശബരിമല ദർശനത്തിനെത്തിയ ഭക്തന് കോവിഡ് ; പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും വൈറസ് ബാധ

പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
ശബരിമല ദർശനത്തിനെത്തിയ ഭക്തന് കോവിഡ് ; പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും വൈറസ് ബാധ

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കോവിഡ്  സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അതിനിടെ പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com