ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്; 932 പേർക്ക് രോ​ഗം; 900 കടന്ന് എറണാകുളവും; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്. 932 പേർക്കാണ് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. ഏറണാകുളം ജില്ലയിലും ഇന്ന് 900 ത്തിന് മുകളിൽ രോ​ഗികളുണ്ട്. 

കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂർ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂർ 377, കോട്ടയം 332, കാസർക്കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 7482 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 1255 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

കോഴിക്കോട് 865, എറണാകുളം 718, മലപ്പുറം 821, തൃശൂർ 835, തിരുവനന്തപുരം 628, ആലപ്പുഴ 809, കൊല്ലം 478, പാലക്കാട് 226, കണ്ണൂർ 295, കോട്ടയം 320, കാസർക്കോട് 203, പത്തനംതിട്ട 152, വയനാട് 62, ഇടുക്കി 36 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com