ഒക്ടോബര്‍ പത്തുമുതല്‍ 21വരെ രോഗം സ്ഥിരീകരിച്ചത് 692കുട്ടികള്‍ക്ക്; തൃശൂരില്‍ ആശങ്ക

60 വയസ്സിന് മുകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1,238 ആയി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തൃശൂര്‍ ജില്ലയില്‍ 10 വയസ്സിന് താഴെയുള്ളവരിലും 60 വയസ്സിന് മുകളിലള്ളവരിലും കോവിഡ് പകരുന്നത് ആശങ്ക സൃഷ്ടിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 10 മുതല്‍ 21 വരെ ജില്ലയില്‍ 692 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1,238 ആയി. രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 

ജില്ലയില്‍ ഇന്ന് 847 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥീരികരിച്ചു. 1,170 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,967 ആണ്. തൃശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 31,235 ആണ്. 21,964 പേരെയാണ് ആകെ രോഗമുക്തരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com