ഓണ്‍ലൈന്‍ ക്ലാസിനിടെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം; നഗ്നചിത്രം അയയ്ക്കാന്‍ ആവശ്യം; ഇരുപതുകാരന്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ക്ലാസിനിടെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം; നഗ്നചിത്രം അയയ്ക്കാന്‍ ആവശ്യം; ഇരുപതുകാരന്‍ അറസ്റ്റില്‍


കൊച്ചി: ഓണ്‍ലൈന്‍ ക്ലാസിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര ഈസ്റ്റ് സ്വദേശി അഖിലിനെ(20)യാണ് ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ ഫോണിലേക്ക് അഖില്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നത്. പെണ്‍കുട്ടിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. ശല്യം രൂക്ഷമായതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പൊലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുയ 

അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് കോവിഡ് സെന്ററിലേക്ക് മാറ്റി. ഓണ്‍ലൈന്‍ ക്ലാസിനിടെ ചാറ്റ് റൂമുകള്‍ ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പൊലീസിന് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com