കുമ്മനം രാജശേഖരന്‍  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാർ പ്രതിനിധി

സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ് കുമ്മനം രാജശേഖരനെ നിയമിച്ചത്
കുമ്മനം രാജശേഖരന്‍  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാർ പ്രതിനിധി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ നിയമിച്ചു. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്തു നല്‍കി. 

ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ് കുമ്മനം രാജശേഖരനെ നിയമിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നതെന്ന് ജില്ലാ ജഡ്ജിക്കയച്ച കത്തില്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്‍റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിരിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com