സവാള വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ; കിലോയ്ക്ക് 50 രൂപ നിരക്കില്‍ നല്‍കും ; രണ്ടു ദിവസത്തിനകം 50 ടണ്‍ എത്തിക്കുമെന്ന് മന്ത്രി

ഈ മാസം 100 ടണ്‍ സവാള നാഫെഡില്‍ നിന്നും സംഭരിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്
സവാള വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ; കിലോയ്ക്ക് 50 രൂപ നിരക്കില്‍ നല്‍കും ; രണ്ടു ദിവസത്തിനകം 50 ടണ്‍ എത്തിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ രണ്ടു ദിവസത്തിനകം 50 ടണ്‍ സവാള നാഫെഡില്‍ നിന്നും എത്തിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. വിപണി വിലയുടെ പകുതി വിലയ്ക്ക്, ഒരു കിലോ 50 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

അടുത്ത ഒരാഴ്ചയ്ക്കിടെ 50 ടണ്‍ കൂടി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 100 ടണ്‍ സവാള നാഫെഡില്‍ നിന്നും സംഭരിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്. എക്‌സ് ഗോഡൗണ്‍ വിലയ്ക്ക് ലഭിക്കണമെന്ന് നാഫെഡ് എംഡിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പൊതുവികരണ മേഖലയുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്നതിന്, അങ്ങനെയൊരു പ്രൊവിഷന്‍ നാഫെഡിന്റെ വിതരണ കാര്യത്തില്‍ ഉണ്ട്. ആ ഒരു സൗകര്യം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ 50 രൂപയിലും കുറഞ്ഞ വിലയ്ക്ക് സവാള നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.
 

സവാളയ്ക്ക് തൊണ്ണൂറ് രൂപയും  ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു തിരുവനന്തപുരം ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്. കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോഡും പകുതിയായി കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷമാദ്യവും ഇതേപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com