'വിദ്യാരംഭം വീടുകളിൽ മതി'- ആഘോഷ പരിപാടികളിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരും; മുഖ്യമന്ത്രി

'വിദ്യാരംഭം വീടുകളിൽ മതി'- ആഘോഷ പരിപാടികളിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരും; മുഖ്യമന്ത്രി
'വിദ്യാരംഭം വീടുകളിൽ മതി'- ആഘോഷ പരിപാടികളിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ആഘോഷങ്ങളിൽ നിയന്ത്രണം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറേക്കാലത്തേക്ക് കൂടി ആഘോഷ പരിപാടികളിൽ നിയന്ത്രണം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോ​വി​ഡി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് മാ​ത്ര​മേ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ഈ ​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വു എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

കേസുകളുടെ എണ്ണം കുറയുന്നത് രോഗ വ്യാപനം പിൻവാങ്ങുന്നതിന്റെ സൂചനയാണെന്ന് ഉറപ്പിക്കാനാവില്ല. കേസുകൾ കുറഞ്ഞ് പിന്നീട് വീണ്ടും വലിയ തോതിൽ വ്യാപനം ഉണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാഹങ്ങൾ അധികമായി നടക്കുന്ന സമയമാണ്. വിവാഹ ചടങ്ങുകളിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കാത്ത സാഹചര്യമുണ്ട്. ഇതു പാടില്ല. ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങളിലടക്കം കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ മുൻകരുതലുകൾ പാലിക്കണം. ഗർഭിണികളായ രോഗികൾക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിക്കരുത്. ഗർഭിണികൾക്ക് കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷയും ചികിത്സയും ആശുപത്രികൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, 

തൃശൂരിൽ 10 വയസിന് താഴെയുള്ളവരിലും 60 വയസിന് മുകളിലുള്ളവരിലും രോഗം പടരുന്നുണ്ട്. ഒക്ടോബർ 19 മുതൽ 21 വരെ ജില്ലയിൽ 692 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 60 വയസിന് മുകളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1238 ആയി. രോഗ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഓർമിപ്പിച്ചു. 

കാസർകോട് ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം എല്ലാ അതിർത്തികളിലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചു. അതിർത്തി കടന്നുവരുന്നവർ കോവിഡ്-19 ജാഗ്രതാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിർത്തിയിൽ ആരേയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ, ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏർപ്പെടുത്തുകയോ ഇല്ല. 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളിൽ 400 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 680 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തും ജോലിസ്ഥലത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കരാറുകാർ ഉറപ്പുവരുത്തണം. അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കോവിഡ് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com