സി ദിവാകരന് കോവിഡ്

സിപിഐ നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ സി ദിവാകരന് കോവിഡ് സ്ഥിരീകരിച്ചു
സി ദിവാകരന് കോവിഡ്

തിരുവനന്തപുരം: സിപിഐ നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ സി ദിവാകരന് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറില്‍ നിന്നാണ് അദ്ദേഹത്തിന് രോഗം പകര്‍ന്നത് എന്നാണ് നിഗമനം. പരിശോധനയില്‍ കോാവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഔദ്യോഗിക പരിപാടികള്‍ ഒരു അറിയിപ്പ് ഉണ്ടാകും വരെ മാറ്റിയിട്ടുണ്ട്. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ അറിയിക്കാന്‍ താല്‍കാലികമായി സ്റ്റാഫുമായി ബന്ധപ്പെടാനും എം.എല്‍.എ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com