അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ് : ഭാ​ഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ  ; പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയം

വിജയ് പി നായരുടെ മുറിയിൽ കടന്നു കയറി ആക്രമിച്ചിട്ടില്ല. പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം
അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ് : ഭാ​ഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ  ; പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയം

കൊച്ചി: അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികൾ  നൽകിയ മുൻകൂർ ജാമ്യഹർജി  ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. 

വിജയ് പി നായരുടെ മുറിയിൽ കടന്നു കയറി ആക്രമിച്ചിട്ടില്ല. പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി നായരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസിന് കൈമാറിയിട്ടുണ്ട്. മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹ‍ർജിയിൽ പറയുന്നു.

കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ട്. ഇത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com