കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാമത്; മഹാരാഷ്ട്രയില്‍ 7,347; കര്‍ണാടകയില്‍  5,356 കേസുകള്‍

രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തില്‍.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാമത്; മഹാരാഷ്ട്രയില്‍ 7,347; കര്‍ണാടകയില്‍  5,356 കേസുകള്‍

മുംബൈ: രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തില്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 7,347 പേര്‍ക്കാണ് രോഗബാധ. വൈറസ് ബാധിച്ച് 184 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്.

ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത് 13,247 പേരാണ്. അതേസമയം സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 16,32,544 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 43,103 ആയി. 1,43,992 സജീവകേസുകളാണ് സംസ്താനത്ത് ഉള്ളത്. 

തമിഴ്‌നാട്ടില്‍ ഇന്ന് 3,057 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ മരിച്ചു. സംസ്ഥാനത്ത് നിലവില്‍ 7,03,250 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. സജീവകേസുകള്‍ 32,960 ആണ്. ഇതുവരെ 6,59,432 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. മരണം 10,588 ആയി. 

കര്‍ണാടകത്തില്‍ 5,356 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 8,749 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടുു. 51 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,93,907 ആയി. 6,93,584 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 89,483 സജീവകേസുകളാണ് ഉള്ളത്. ഇതുവരെ 10,821 പേര്‍ മരിച്ചു. 

കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com