പൂജവയ്പ് ഇന്ന് ; ഇത്തവണ രണ്ടു ദിവസം അടച്ചുപൂജ

ഇന്നു സന്ധ്യയ്ക്ക് പൂജയ്ക്കു വയ്ക്കുന്ന പുസ്തകങ്ങൾ തിങ്കളാഴ്ച രാവിലെ മാത്രമേ എടുക്കൂ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പുസ്തകപൂജയ്ക്ക് ഇന്നു തുടക്കം. ദുർഗാഷ്ടമി ദിനമായ ഇന്ന് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കു വയ്ക്കും. തുടർന്നുള്ള രണ്ടു ദിവസം അടച്ചുപൂജ വരുന്നു എന്ന പ്രത്യേകതയും ഇക്കൊല്ലമുണ്ട്. 

നാളെയാണ് മഹാനവമി. വിജയദശമിയും വിദ്യാരംഭവും തിങ്കളാഴ്ചയും. അതിനാൽ നാളെയും മറ്റന്നാളും അടച്ചുപൂജയാണ്. ഞായറാഴ്ച രാവിലെ ദശമി ആരംഭിക്കുമെങ്കിലും തിങ്കളാഴ്ച രാവിലെയും ദശമി തുടരുന്നതിനാലാണ് വിജയദശമിയും വിദ്യാരംഭവും തിങ്കളാഴ്ചയായത്. 

അതിനാൽ ഇന്നു സന്ധ്യയ്ക്ക് പൂജയ്ക്കു വയ്ക്കുന്ന പുസ്തകങ്ങൾ തിങ്കളാഴ്ച രാവിലെ മാത്രമേ എടുക്കൂ. അതുകൊണ്ടാണ് ഇത്തവണ അടച്ചുപൂജ രണ്ടു ദിവസമായത്.  കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ൽ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും,  ആഘോഷങ്ങളിൽ നിയന്ത്രണം തുടരണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com