പ്ലസ് വണ്‍ സപ്ലിമെന്ററി പ്രവേശനം ഇന്നുകൂടി 

ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് സംബന്ധിച്ച വിശദാംശങ്ങളും 27 ന് പ്രസിദ്ധീകരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് അവസാനിക്കും. തുടര്‍ന്നുള്ള ഒഴിവുകള്‍ 27 ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ജില്ല, ജില്ലാന്തര, സ്‌കൂള്‍ കോംബിനേഷന്‍ മാറ്റത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 

ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് സംബന്ധിച്ച വിശദാംശങ്ങളും 27 ന് പ്രസിദ്ധീകരിക്കും. ഈ അലോട്ട്‌മെന്റിന് ശേഷവും ഒഴിവുണ്ടെങ്കില്‍ ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com