'ഹസന്‍-കുഞ്ഞാലിക്കുട്ടി - അമീര്‍ കൂട്ടുകെട്ട്'; യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിന് കൈമാറിയെന്ന് കോടിയേരി

രാഹുല്‍ഗാന്ധിയുടെ നിലപാടിനെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ബിജെപിയുടെ ആവശ്യപ്രകാരമാണ്
'ഹസന്‍-കുഞ്ഞാലിക്കുട്ടി - അമീര്‍ കൂട്ടുകെട്ട്'; യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിന് കൈമാറിയെന്ന് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മതേതരത്വനിലപാട് മുസ്ലീംലീഗിന് അടിയറവെക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎം ഹസന്‍- കുഞ്ഞാലിക്കുട്ടി - അമീര്‍ കൂട്ടുകെട്ടായി യുഡിഎ്ഫ നേതൃത്വം മാറി. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും കോടിയേരി പറഞ്ഞു.

ലീഗിന്റെ കടന്നുകയറ്റ നിലപാടിനെതിരെ കോണ്‍ഗ്രസിനകത്ത് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നു. ഇത് ആര്‍എസ്എസിന് കടന്നുവരാന്‍ അവസരം സൃഷ്ടിക്കുന്ന നിലപാടാണ്. നേമം മോഡല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറും എന്നതിന്റെ സൂചനയാണ്. ആര്‍എസ്എസുമായി രഹസ്യബാന്ധവത്തിന് നീക്കമെന്നും കോടിയേരി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ നിലപാടിനെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ബിജെപിയുടെ ആവശ്യപ്രകാരമാണ്. ആര്‍എസ്എസിനെ പ്രീതിപ്പെടുത്തുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. ജോസ് കെ മാണിയുടെ പാര്‍ട്ടി എല്‍ഡിഎഫില്‍ എത്തിയതോടെ ഇടതുമുന്നണിയുടെ അടിത്തറ ശക്തിപ്പെട്ടു.  ഇത് അടുത്തതദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com