നഗരങ്ങളിൽ കൃഷി വകുപ്പിന്റെ വഴിയോര ആഴ്ച ചന്തകൾ ; ആദ്യ ഘട്ടത്തിൽ 30 നഗര ചന്തകൾ

നഗരങ്ങളിലെ തെരഞ്ഞടുത്ത കേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒരു ദിവസമാണ് കർഷകർ ഉത്പന്നങ്ങൾ വിൽക്കുന്നത്
മന്ത്രി സുനിൽകുമാർ ആഴ്ച ചന്തയിൽ
മന്ത്രി സുനിൽകുമാർ ആഴ്ച ചന്തയിൽ

തിരുവനന്തപുരം : ഇടനിലക്കാരില്ലാതെ കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാൻ കൃഷി വകുപ്പ് നഗരങ്ങളിൽ വഴിയോര ആഴ്ച ചന്തകൾ തുടങ്ങി. നഗരങ്ങളിലെ തെരഞ്ഞടുത്ത കേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒരു ദിവസമാണ് കർഷകർ ഉത്പന്നങ്ങൾ വിൽക്കുന്നത്. പച്ചക്കറികളുയെ വില നിശ്ചയിക്കുന്നതും കർഷകരാണ്. 

വഴിയോര ആഴ്ച ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി വി എസ് സുനിൽകുമാർ തിരുവനന്തപുരം വഴുതക്കാട് നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 30 നഗര ചന്തകളാണ് തുടങ്ങിയത്. ഓരോ ചന്തയും നടത്തുക തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രദേശത്തെ കർഷകരാണ്. തിരുവനന്തപുരത്ത് മൂന്ന് വഴിയോര ചന്തകളാണ് തുടങ്ങിയത്. 

വഴുതക്കാട് പെരുങ്കടവിളയിൽ നിന്നുള്ളവരും കരകുളത്ത് നന്ദിയോടു നിന്നുള്ളവരും കവടിയാറിൽ ആനാട് നിന്നുളളവരുമാണ് ചന്ത നടത്തുന്നത്. കർഷകർക്കാവശ്യമായ സൗകര്യങ്ങൾ കൃഷി വകുപ്പാണ് ഒരുക്കുന്നത്. തിരുവനന്തപുരത്ത്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ വാസുകി തുടങ്ങിയവർ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com