സിവിൽ സർവീസ് പരിശീലനം: കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങുന്നു ; പ്രവേശനം ആരംഭിച്ചു

27 മുതൽ 31 വരെ ഓൺലൈനായി www.ccek.org, www.kscsa.org എന്നിവ മുഖേന ഫീസ് അടയ്ക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കോളേജ് വിദ്യാർത്ഥികൾക്കായുളള പരിശീലനത്തിന്  പ്രവേശനം ആരംഭിച്ചു. 
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം ഉപകേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കായുളള ത്രിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിന്റെ ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലെ പ്രവേശനമാണ് ആരംഭിച്ചത്. 

27 മുതൽ 31 വരെ ഓൺലൈനായി www.ccek.org, www.kscsa.org എന്നിവ മുഖേന ഫീസ് അടയ്ക്കാം. 2020 നവംബർ ഒന്നു മുതൽ ക്ലാസ്സുകൾ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസ്. പൊതു അവധി ദിവസം ഒഴികെയുളള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മണി മുതൽ വൈകിട്ട നാല് മണി വരെയാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, www.kscsa.org ഫോൺ: 0471-2313065, 2311654, 8281098864, 8281098863.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com