പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍; സഹ അധ്യാപകൻ ഒളിവിലെന്ന് പൊലീസ് 

ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്
പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍; സഹ അധ്യാപകൻ ഒളിവിലെന്ന് പൊലീസ് 

കോഴിക്കോട്: പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ മറ്റൊരു അധ്യാപകൻ ബാലുശ്ശേരി സ്വദേശിയായ പ്രബീഷ് ഒളിവിലാണ്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂളില്‍ നിന്നും ഊട്ടിയിലേക്ക് പഠനയാത്ര പോയപ്പോൾ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവർ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയെങ്കിലും പരാതി പൊലീസിന് കൈമാറാതെ സ്കൂൾ അധികൃതർ ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ക്ക് കൈമാറി. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com