ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ചങ്ങനാശേരിയില്‍ മൂന്ന് പേര്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വാഴൂര്‍ റോഡില്‍ ചങ്ങനാശേരി വലിയകുളത്തിന് സമീപം ബൈക്ക് യാത്രക്കാരായ  മൂന്നു പേര്‍ മരിച്ചു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കോട്ടയം: കോട്ടയം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചങ്ങനാശേരിയില്‍ മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശപുത്രിയില്‍ പ്രവശിപ്പിച്ചു. വാഴൂര്‍ റോഡില്‍ വലിയ കുളത്തിന് സമീപത്തുവച്ചായിരുന്നു അപകടം. ചങ്ങനാശേരി പാറേല്‍ പള്ളിക്ക് സമീപം കുട്ടമ്പേരൂര്‍ ചക്കാലക്കല്‍  വീട്ടീല്‍ ജോണി ജോസഫിന്റെ മകനും  എറണാകുളം രാജഗിരി കോളേജിലെ ബികോം വിദ്യാര്‍ത്ഥിയുമായ ജെറിന്‍ ജോണി (19), ഇത്തിത്താനം മലകുന്നം കുറിഞ്ഞി പറമ്പില്‍ വര്‍ഗീസ് മത്തായി (ജോസ് – 69) ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി പറാല്‍  സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്.

ജെറിന്‍ ജോണിയ്‌ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസിനെ ഗുരുതര പരിക്കുകളോടെ ചങ്ങനാശേരിയിലെ ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ ചങ്ങനാശേരി വലിയകുളത്തിലായിരുന്നു അപകടം. തെങ്ങണ ഭാഗത്തു നിന്നും സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ജിന്റോയും, ജോസ് വര്‍ഗീസും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്നും കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. നാലു പേരും റോഡില്‍ വീണു കിടക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്നു റോഡില്‍ പരിക്കേറ്റു കിടന്ന ഇരുവരെയും ഓടിയെത്തിയ നാട്ടുകാരും, പൊലീസ് കണ്‍ട്രോള്‍ റൂം വാഹനവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.രാത്രി പന്ത്രണ്ടു മണിയോടെ ജെറിന്‍ ജോണി ആശുപത്രിയില്‍ വച്ചു മരിച്ചു. പുലര്‍ച്ചെ നാലരയോടെ ജിന്റോ ജോസും, അഞ്ചരയോടെ ജോസ് വര്‍ഗീസും മരിച്ചു. 

മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. കൊവിഡ് പരിശോധനയ്ക്കു ശേഷമാവും മൃതദേഹങ്ങള്‍ വിട്ടു നല്‍കുക. ചങ്ങനാശേരി പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com