മുഖത്ത് കുരുക്കളും മുറിവുകളും, ആടുകളില്‍ അപൂര്‍വ രോഗം; ആശങ്കയിൽ കർഷകർ 

ഒരു കര്‍ഷകന്റെ 30 ആടുകളിൽ ഇരുപത്തി ഏഴിനും രോഗം ബാധിച്ചിട്ടുണ്ട്
മുഖത്ത് കുരുക്കളും മുറിവുകളും, ആടുകളില്‍ അപൂര്‍വ രോഗം; ആശങ്കയിൽ കർഷകർ 

കോഴിക്കോട്: ആടുകളില്‍ അപൂര്‍വ രോഗം പടരുന്നതിൽ ആശങ്കപ്പെട്ട് കർഷകർ. വടകര വേളം പഞ്ചായത്തിലെ ആടുകളിലാണ് അപൂർവ രോ​ഗം കണ്ടെത്തിയത്. മുഖത്ത് ചെറിയ കുരുക്കളും മുറിവുകളുമാണ് രോഗ ലക്ഷണം. 

രോ​ഗം കണ്ടെത്തിയ ആടുകൾ തീറ്റയെടുക്കുന്നത് കുറവാണെന്നും കറവയുള്ള ആടിന്റെ പാലിലും കുറവുണ്ടെന്ന് കർഷകർ പറയുന്നു. വൈറസ് ബാധയാണെന്നും രോഗം ബാധിച്ചവയെ മാറ്റി നിറുത്തണമെന്നുമാണ് ഉദ്യോഗസ്ഥര്‍ നിർദേശിച്ചത്. രോഗം നിര്‍ണയിക്കാന്‍ പരിശോധന തുടങ്ങിയെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമെ എന്ത് രോഗമാണെന്ന് സ്ഥരീകരിക്കാനാകു.

ഒരു കര്‍ഷകന്റെ 30 ആടുകളിൽ ഇരുപത്തി ഏഴിനും രോഗം ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച പ്രദേശങ്ങളിൽ ആനിമല്‍ ഡിസീസ് കൺട്രോൾ പ്രൊജക്ട് ഓഫീസ് അധികൃതർ എത്തി സാമ്പിളെടുത്തു. രോഗ സ്ഥിരീകരണത്തിന് സാമ്പിൾ ലാബിലേക്ക് അയക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com