മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ്; അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് വെള്ളാപ്പള്ളി

മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ്.
മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ്; അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് വെള്ളാപ്പള്ളി


തിരുവനന്തപുരം: മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ്. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്താതാണെന്നും ഉത്തവില്‍ പല അപാകതകള്‍ ഉണ്ടെന്നും എന്‍സ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്നാക്കസംവരണ ഒഴിവുകളിലേക്ക് യോഗ്യരില്ലെങ്കില്‍ അവ മാറ്റിവയ്ക്കണം. പ്രത്യേക വിജ്ഞാപനത്തിലൂടെ ഇത്തരം ഒഴിവുകള്‍ നികത്തണമെന്നും മുന്നാക്കക്കാരുടെ നിയമനക്രമം പുതുക്കി നിശ്ചയിക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. 

ജനുവരി ഒന്നുമുതല്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് നഷ്ടമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കണമെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

മുന്നാക്ക സംവരണം പത്ത് ശതമാനമെന്നത് അഞ്ച് ശതമാനമാക്കണമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റി. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. ഇക്കാര്യത്തില്‍ ഉപദേശകര്‍ക്ക് തെറ്റുപറ്റിയെന്ന് കരുതുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. 

മുസ്ലീം ലീഗിന് മുന്‍പെ എസ്എന്‍ഡിപി യൂണിയന്‍ സംവരണത്തിലെ അപകടം മണത്തിരുന്നു. മുന്നാക്കവിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം നല്‍കുന്നതില്‍ ഏതിര്‍പ്പില്ലെന്നും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com