വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; കർശന കോവിഡ് നിയന്ത്രണത്തിൽ ചടങ്ങുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; കർശന കോവിഡ് നിയന്ത്രണത്തിൽ ചടങ്ങുകൾ
വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; കർശന കോവിഡ് നിയന്ത്രണത്തിൽ ചടങ്ങുകൾ

തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് പൂജയെടുപ്പിനെ തുടർന്നുള്ള വിദ്യാരംഭവുമായി ഇന്ന് വിജയദശമി. രാവിലെ ഏഴ് മണിക്ക് പൂജയെടുപ്പ്. അതിന് ശേഷമാണ് വിദ്യാരംഭം. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് നടുവിലാണ് ഇക്കുറി കുരുന്നുകൾ ആദ്യക്ഷരം കുറിക്കുക. നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.  

നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണം അണു മുക്തമാക്കണം. ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ച സ്വർണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക് , സാനിറ്റൈസർ എന്നിവ ഉറപ്പാക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭച്ചടങ്ങുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഏറെ കുറവാണ്. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ. രക്ഷിതാക്കളാകും കുട്ടികളെ എഴുത്തിനിരുത്തുക. 

പതിവിന് വിപരീതമായി ഭാഷാപിതാവിൻറെ ജന്മസ്ഥലമായ തുഞ്ചൻപമ്പിൽ വിജയദശമി ദിനത്തിൽ ആൾത്തിരക്കില്ല. ഇത്തവണ ഇവിടെ വിദ്യാരംഭ ചടങ്ങുകൾ ഇല്ല. പൂജയ്ക്ക് വച്ച പുസ്തകങ്ങൾ തിരികെ വാങ്ങാൻ ഏതാനം വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രമാണ് രാവിലെ തുഞ്ചൻപറമ്പിൽ എത്തിയത്. 

പൂജവയ്പ് ഉള്ള ക്ഷേത്രങ്ങളിൽ എല്ലാം ഭക്തർ നവരാത്രി തൊഴുത് സായൂജ്യമടഞ്ഞു. നവരാത്രിയുടെ സമാപനമായ മഹാനവമി പൂജ ഭക്തി നിർഭരമായി രണ്ട് ദിവസം നടന്നു. ദുർഗാഷ്ടമി ദിനമായ വെള്ളിയാഴ്ച തുടങ്ങി രണ്ട് ദിവസവും വിവിധ ക്ഷേത്രങ്ങളിലും ദർശനത്തിന് പുലർച്ചെ മുതൽ ഭക്തജനത്തിരക്കായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com