സംസ്ഥാനത്ത് ഇന്ന് 4,287  പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4,287  പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു
സംസ്ഥാനത്ത് ഇന്ന് 4,287  പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌  ഇന്ന്4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര്‍ (55), ചേര്‍ത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അര്‍പ്പൂകര സ്വദേശി വിദ്യാധരന്‍ (75), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂര്‍ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധന്‍ (80), ചേവൂര്‍ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാര്‍ത്യായിനി അമ്മ (89), വയനാട് തവിഞ്ഞാല്‍ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയല്‍ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജന്‍ (62), കാസര്‍ഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com