രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ ചതി; മുന്നാക്ക സംവരണത്തിനെതിരെ കാന്തപുരം വിഭാഗം

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ ചതി; മുന്നാക്ക സംവരണത്തിനെതിരെ കാന്തപുരം വിഭാഗം
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ ചതി; മുന്നാക്ക സംവരണത്തിനെതിരെ കാന്തപുരം വിഭാഗം

കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കാന്തപുരം എപി വിഭാഗം. മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെതിരെ എപി വിഭാഗം വിമര്‍ശനമുന്നയിച്ചത്. 

സംവരണ തീരുമാനം പിന്‍വലിക്കണമെന്ന് ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ ചതിയാണ് സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയതെന്ന് ലേഖനം വിമര്‍ശിക്കുന്നു. സംവരണ വിഭാഗങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും എപി വിഭാഗം മുഖപത്രം ആരോപിക്കുന്നു. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സംവരണം നടപ്പിലാക്കിയത്. 

മുന്നാക്ക സംവരണത്തില്‍ നഷ്ടം സംഭവിക്കുന്നത് നിലവിലെ സംവരണ വിഭാഗങ്ങള്‍ക്ക് തന്നെയാണെന്ന് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നുണ്ടെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗം വിമര്‍ശിക്കുന്നു.

മുന്നാക്ക സംവരണം സവര്‍ണ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും എപി വിഭാഗം ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com