'മൂന്ന് കൊലക്കേസ്, രണ്ട് പോക്‌സോ കേസ്; സാമൂഹ്യവിരുദ്ധരുടെ താവളം'; കട പൊളിച്ചു കളയുന്നതിന് മുന്‍പ് ആല്‍ബിന്റെ വിശദീകരണം (വീഡിയോ)

എന്തിനാണ് കട പൊളിക്കുന്നത് എന്ന് യുയാവ് പറയുന്ന വീഡിയോ പുറത്തുവന്നു
'മൂന്ന് കൊലക്കേസ്, രണ്ട് പോക്‌സോ കേസ്; സാമൂഹ്യവിരുദ്ധരുടെ താവളം'; കട പൊളിച്ചു കളയുന്നതിന് മുന്‍പ് ആല്‍ബിന്റെ വിശദീകരണം (വീഡിയോ)


യ്യപ്പനും കോശിയും സ്‌റ്റൈലില്‍ ജെസിബി കൊണ്ട് കട പൊളിച്ചു നീക്കുന്ന യുവാവിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം നടന്നത്. ആല്‍ബിന്‍ മാത്യുവെന്ന യുവാവാണ് സോജി എന്നയാളുടെ കട പൊളിച്ചു നീക്കിയത്. കല്യാണം മുടക്കിയതിന്റെ വാശിയിലാണ് കട പൊളിച്ചത് എന്നാണ് വാര്‍ത്തകള്‍ വന്നത്. 

എന്തിനാണ് കട പൊളിക്കുന്നത് എന്ന് യുയാവ് പറയുന്ന വീഡിയോ പുറത്തുവന്നു. പ്രദേശത്തെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് ഈ കടയെന്നാണ് ആല്‍ബിന്‍ ആരോപിക്കുന്നത്. 

'കഴിഞ്ഞ 30 വര്‍ഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാണ്. മദ്യപാനവും ലഹരി ഉപയോഗവും ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്‌സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതുവരെ പരാതിയില്‍ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാന്‍ പൊളിച്ചു കളയുന്നു' എന്നാണ് യുയാവ് പറയുന്നത്. 

ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com