ബിജെപിയുടെ വളര്‍ച്ച കണ്ട് പിണറായിക്ക് മുട്ടുവിറയ്ക്കുന്നു, ഇനി കൊങ്ങിയും കമ്മിയുമില്ല, രണ്ടും ചേര്‍ന്ന് കൊമ്മി മാത്രം: അബ്ദുള്ളക്കുട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th October 2020 05:13 PM |
Last Updated: 28th October 2020 05:13 PM | A+A A- |
ഫയല്‍ ചിത്രം
കോഴിക്കോട്: ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നായിരിക്കുകയാണെന്നും ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേര്‍ന്ന് കൊമ്മി എന്ന് വിളിക്കാമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ബിജെപിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവല്‍ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
പിബി തീരുമാനത്തെ ആദ്യം എതിര്‍ത്ത പിണറായി വിജയന്‍ വിഭാഗവും ഒന്നിച്ച് മുന്നോട്ടു പോവാനുളള തീരുമാനത്തെ അംഗീകരിച്ചു. ഇതോടെ സൈബര്‍ സഖാക്കള്‍ പറയുന്നത് പോലെ ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പോലും പിണറായി വിജയന് ഇല്ലാതായി മാറി. ബിജെപിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് മുട്ടുവിറച്ചിരിക്കുകയാണെന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ബിജെപി നിലപാടിനെ അംഗീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതോക്കെ കണ്ട് ബേജറായിട്ടാണ് ബിജെപിയെ തടയാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചത്. പിണറായി വിജയന്റെ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആയി മാറിയിരിക്കുകയാണെന്നും സിപിഎം സ്വയം പിരിഞ്ഞ് പോവുന്നതാണ് നല്ലതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.