റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഇരുചക്രവാഹനങ്ങള്‍ വാടകയ്‌ക്ക്‌; മണിക്കൂറിന്‌ 150 രൂപ, പുതിയ പദ്ധതി

ഇരുചക്ര വാഹനങ്ങള്‍ വാടകയ്‌ക്ക്‌ ലഭ്യമാക്കുന്ന പദ്ധതി കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ 15 സ്റ്റേഷനുകളിലാണ്‌ ആരംഭിക്കുന്നത്
റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഇരുചക്രവാഹനങ്ങള്‍ വാടകയ്‌ക്ക്‌; മണിക്കൂറിന്‌ 150 രൂപ, പുതിയ പദ്ധതി


തിരുവനന്തപുരംറെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ തന്നെ ബൈക്കോ സ്‌കൂട്ടറോ വാടകയ്‌ക്ക്‌ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ വാടകയ്‌ക്ക്‌ ലഭ്യമാക്കുന്ന പദ്ധതി കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ 15 സ്റ്റേഷനുകളിലാണ്‌ ആരംഭിക്കുന്നത്‌. ചെറുയാത്രകള്‍ക്കായി എത്തുന്നവരെ തുണയ്‌ക്കുന്നതാണ്‌ ഇത്‌.

തിരുവനന്തപുരം ഡിവിഷന്‍ കൊമേഴ്‌സ്യല്‍ വിഭാഗം ഇതിനായി കരാര്‍ ക്ഷണിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാവും പദ്ധതി നടപ്പിലാക്കുക. കഴിഞ്ഞ മണ്ഡല കാലത്ത്‌ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെന്റ്‌ എ ബൈക്ക്‌ പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്‌ മികച്ച പ്രതികരണം ലഭിച്ചതോടെയാണ്‌ പദ്ധതി റെയില്‍വേ വിപുലീകരിക്കുന്നത്‌.

മണിക്കൂര്‍ അടിസ്‌ഥാനത്തിലാവും റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ബൈക്ക്‌ വാടകയ്‌ക്ക്‌ ലഭിക്കുക. ഈ സമയം ആവശ്യക്കാര്‍ കൂടുതലുണ്ട്‌ എങ്കില്‍ നിരക്ക്‌ വര്‍ധിക്കും. 150 രൂപയാണ്‌ മിനിമം തുക. തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും എത്ര രൂപ ഈടാക്കണം എന്ന്‌ തീരുമാനിച്ചിട്ടില്ല.

കൃത്യമായ വിവരങ്ങളും രേഖകളും നല്‍കിയാലാണ്‌ ബൈക്ക്‌ വാടകയ്‌ക്ക്‌ എടുക്കാനാവുക. തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ്‌, ഡ്രൈവിങ്‌ ലൈസന്‍സിന്‍സിന്റെ പകര്‍പ്പ്‌ എന്നിവ നല്‍കണം. വാടകയ്‌ക്ക്‌ എടുത്ത വ്യക്തിയാണ്‌ ഇന്ധനം നിറയ്‌ക്കേണ്ടത്‌. വാഹനം സുരക്ഷിതമായി തിരികെ എത്തിക്കേണ്ടതും വാടകയ്‌ക്ക്‌ എടുത്ത ആളുടെ ഉത്തരവാദിത്വമാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com