വെള്ളം ചൂടാക്കുന്നതിനിടെ തീ പടര്‍ന്നു; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
വെള്ളം ചൂടാക്കുന്നതിനിടെ തീ പടര്‍ന്നു; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുറ്റിച്ചിറ വീട്ടില്‍ ബിജുവിന്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പില്‍ വെള്ളം ചൂടാക്കാന്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചപ്പോള്‍ ഉടുത്തിരുന്ന നൈറ്റിയിലേക്ക് പടരുകയായിരുന്നു.

വള്ളത്തിന്റെ എന്‍ജിനില്‍ ഒഴിക്കുന്നതിനായി സമീപം വെച്ചിരുന്ന പെട്രോള്‍ തെറിച്ചതും അപകടമായി. ഇവര്‍ തന്നെ തീകെടുത്തിയെങ്കിലും ഉടന്‍ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടനെ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com