ഉടമയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, ഒപ്പം നിർത്തി അർധന​ഗ്ന ചിത്രങ്ങൾ പകർത്തി ജീവനക്കാരി;  ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; അറസ്റ്റ്

താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ ഉമ ചൊവ്വാഴ്ച രാത്രിയോടെയാണ് കോതമം​ഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുന്നത്
ഉടമയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, ഒപ്പം നിർത്തി അർധന​ഗ്ന ചിത്രങ്ങൾ പകർത്തി ജീവനക്കാരി;  ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; അറസ്റ്റ്

കൊച്ചി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയെ പെൺകെണിയിൽ കുടുക്കാൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റിൽ. മൂവാറ്റുപുഴയിലെ സ്ഥാപനത്തിലെ ഉടമയെയാണ് അതേ സ്ഥാപനത്തിലെ ജീവനക്കാരിയും അഞ്ചം​ഗ സംഘവും ചേർന്ന് കുടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇഞ്ചത്തൊട്ടി സ്വദേശിയ ആര്യ (25) സുഹൃത്ത് കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 

താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ ഉമ ചൊവ്വാഴ്ച രാത്രിയോടെയാണ് കോതമം​ഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുന്നത്. ഇവർ മുറിയിലിരിക്കെ രണ്ട് സുഹൃത്തുക്കൾ എത്തി. ഇവർ ആര്യയേയും ഉടമയേയും ചേർത്തു നിർത്തി അർധന​ഗ്ന ചിത്രങ്ങൾ പകർത്തി. ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു. 

പണം കയ്യിലില്ലെന്ന് പറഞ്ഞതോടെ ഉടമയെ അദ്ദേഹം വന്ന കാറിൽ കയറ്റി കൊണ്ടുപോയി. ഈ സമയം ആര്യ തന്റെ വീട്ടിലേക്കും മടങ്ങി. യാത്രാ മധ്യേ മറ്റു മൂന്നു പേർ കൂടി കാറിൽ കയറി. അന്ന് രാത്രിയും ഇന്നലെയും കാറിൽ കറങ്ങുന്നതിനിടെ വിവിധ എടിഎമ്മുകളിൽ നിന്നായി 35,000 രൂപ പിൻവലിച്ചു. ഇന്നലെ ഉച്ചയോടെ കോട്ടപ്പടി കോളജിനു സമീപംവച്ച് കാറിൽ നിന്ന് രക്ഷപ്പെട്ട ഉടമ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. 

തുടർന്ന് ആര്യയെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെചോദ്യം ചെയ്തതിൽ നിന്നാണ് അശ്വിൻ പിടിയിലായത്. ഉടമയുടെ മൊബൈൽ ഫോൺ, എടിഎം കാർഡ്, പാൻ കാർഡ് തുടങ്ങിയവ തട്ടിപ്പു സംഘത്തിന്റെ കയ്യിലാണ്. ഇവർ കൊണ്ടുപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com