'നിഷ്‌ക്കളങ്കനായ സഖാവിനേ വഞ്ചിച്ച കുലംകുത്തിയെ അറസ്റ്റ് ചെയ്തിട്ടും എന്താണ് സന്തോഷമില്ലാത്തത്?'; പരിഹസിച്ച് വിടി ബൽറാം

ഇന്നലെ രാത്രിയോടൊണ് ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ശിവശങ്കർ അറസ്റ്റിലാവുന്നത്
'നിഷ്‌ക്കളങ്കനായ സഖാവിനേ വഞ്ചിച്ച കുലംകുത്തിയെ അറസ്റ്റ് ചെയ്തിട്ടും എന്താണ് സന്തോഷമില്ലാത്തത്?'; പരിഹസിച്ച് വിടി ബൽറാം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ചെയ്തതിൽ സിപിഎമ്മിനെ പരിഹസിച്ച് എംഎൽഎ വിടി ബൽറാം. അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനേയും വഞ്ചിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്? എന്നായിരുന്നു ബൽറാമിന്റെ ചോദ്യം. ഇന്നലെ രാത്രിയോടൊണ് ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ശിവശങ്കർ അറസ്റ്റിലാവുന്നത്. അതിനിടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. 

വിടി ബൽറാമിന്റെ കുറിപ്പ്

കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com