അറസ്റ്റിലായത് ലഹരി മരുന്ന് കേസില്‍ അല്ല; ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് കാനം രാജേന്ദ്രന്‍

ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രഏജന്‍സികളെ കേരളത്തില്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എത്രമാത്രം ശരിയാണെന്ന് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ബിനീഷിനെ അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസില്‍ അല്ലെന്നും സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ടാണെന്നും കാനം പറഞ്ഞു. 

ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് കോടിയേരി തന്നെ പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ്. തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ അതില്‍ കൂടുതല്‍ താന്‍ എന്ത് പറയാനാണ് കാനം ചോദിച്ചു. നേതാക്കന്‍മാരുടെ മക്കള്‍ എന്ന ഒരു പ്രത്യേകം പൗരന്‍മാരില്ലെനന്നും എല്ലാ പൗരന്‍മാരും ഒരുപോലെയാണെന്നും കാനം പറഞ്ഞു. 

വിവാദങ്ങള്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല. നാലരവര്‍ഷം ജനങ്ങള്‍ക്കനുകൂലമായ നിലപാടാണ് സര്‍്ക്കാര്‍ സ്വീകരിച്ചത്. ജനങ്ങളിലേക്ക് പോയി കാര്യങ്ങള്‍ തുറന്നുപറയുമെന്നും കാനം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com