ഭാര്യയുടെ കാമുകനെ ഒളിച്ചിരുന്ന്‌ കമ്പിപ്പാര കൊണ്ട്‌ ആക്രമിച്ചു; ഭര്‍ത്താവ്‌ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2020 08:20 AM  |  

Last Updated: 31st October 2020 08:20 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


നെടുമങ്ങാട്‌: ഭാര്യയുടെ കാമുകന്‍ എന്ന്‌ കരുതുന്ന ആളെ ഒളിച്ചിരുന്ന്‌ ആക്രമിച്ച്‌ ഭര്‍ത്താവ്‌. ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നെടുമങ്ങാട്‌ സ്വദേശി ബിനുകുമാര്‍ ആണ്‌ പൊലീസ്‌ പിടിയിലായത്‌.

ബിനുവിന്റെ ഒരു സുഹൃത്തുമായുള്ള ഭാര്യയുടെ ബന്ധത്തെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഏറെ നാളായി ഭാര്യയുമായി അകന്ന്‌ കഴിയുകയായിരുന്നു ഇയാള്‍. മദ്യപിച്ച്‌ ചില സമയങ്ങളില്‍ ഭാര്യ താമസിക്കുന്നിടത്ത്‌ ഇയാള്‍ ബഹളം വെക്കുമായിരുന്നു എന്നും പൊലീസ്‌ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി ഭാര്യയെ കാണാന്‍ എത്തിയ ആളെ കമ്പിപ്പാര കൊണ്ട്‌ ബിനു തടക്കടിക്കുകയും ശേഷം ഓടി രക്ഷപെടുകയും ചെയ്‌തു. ആനാട്‌ നിന്ന്‌ പിടിയിലായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്‌.