ലൈഫ്‌ മിഷന്‍ സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഇന്ന്‌ ചോദ്യം ചെയ്യും, ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവ്‌ തേടി ഇഡി

യു വി ജോസിന്റെ സാന്നിധ്യത്തില്‍ ശിവശങ്കറിനേയും ചോദ്യം ചെയ്യുമെന്നാണ്‌ സൂചന
ലൈഫ്‌ മിഷന്‍ സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഇന്ന്‌ ചോദ്യം ചെയ്യും, ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവ്‌ തേടി ഇഡി


കൊച്ചി: ലൈവ്‌ മിഷന്‍ സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഇന്ന്‌ ചോദ്യം ചെയ്യും. ഇത്‌ രണ്ടാം തവണയാണ്‌ യു വി ജോസിനെ ചോദ്യം ചെയ്യുന്നത്‌. യു വി ജോസിന്റെ സാന്നിധ്യത്തില്‍ ശിവശങ്കറിനേയും ചോദ്യം ചെയ്യുമെന്നാണ്‌ സൂചന.

യൂണിടാക്കിന്‌ ലൈഫ്‌ മിഷന്‍ ഫ്‌ളാറ്റ്‌ നിര്‍മാണത്തില്‍ കരാര്‍ നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയത്‌ ശിവശങ്കറാണെന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ്‌ വീണ്ടും ചോദ്യം ചെയ്യുന്നത്‌. വടക്കാഞ്ചേരി ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട്‌ സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്‌തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി ലൈഫ്‌ മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ്‌ ക്രസന്റുമായി കരാറില്‍ ഒപ്പിട്ടത്‌ യു വി ജോസ്‌ ആയിരുന്നു. ലൈഫ്‌ മിഷന്‍ പദ്ധതിക്ക്‌ കമ്മീഷന്‍ നല്‍കുന്നതിനായി യുണിടാക്‌ എംഡി സന്തോഷ്‌ ഈപ്പന്‍ വാങ്ങിയ ആറ്‌ ഐഫോണില്‍ ഒന്ന്‌ ശിവശങ്കറിന്‌ നല്‍കിയിരുന്നു എന്ന്‌ ഇഡി കണ്ടെത്തിയിരുന്നു.

ലൈഫ്‌ മിഷന്‍ കരാറില്‍ ശിവശങ്കറിന്റെ പങ്ക്‌ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുകയാണ്‌ ഇഡിയുടെ ലക്ഷ്യം. ഏഴ്‌ ദിവസത്തെ കസ്റ്റഡിയിലാണ്‌ ശിവശങ്കറിനെ കോടതി വിട്ടിരിക്കുന്നത്‌. രാവിലെ 9 മുതല്‍ ആറ്‌ വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളുമുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com