25 ടൺ സവാളയും ലോറി ഡ്രൈവറും മിസ്സിങ്; പരാതിയുമായി എറണാകുളം മാർക്കറ്റിലെ വ്യാപാരി

22 ലക്ഷം രൂപ വിലവരുന്ന സവാളയാണ് ലോറിയിലുണ്ടായിരുന്നത്
25 ടൺ സവാളയും ലോറി ഡ്രൈവറും മിസ്സിങ്; പരാതിയുമായി എറണാകുളം മാർക്കറ്റിലെ വ്യാപാരി

കൊച്ചി; പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. എറണാകുളം മാർക്കറ്റിലെ  അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് പരാതിയുമായി എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയാണ് ലോറിയിലുണ്ടായിരുന്നത്. 

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട ഇരുപത്തിയഞ്ച് ടൺ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറിൽ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല.  ലോഡ് മറിച്ചു വിറ്റതാകാമെന്നാണ് വ്യാപാരികൾ പറയുന്നത്. സവാളയ്ക്ക് വില കൂടി നിൽക്കുന്ന സമയമാണിത്. കിലോയ്ക്ക് നൂറിന് അടുത്തുവരെ സവാളയുടെ വില എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com