കടുവ നെയ്യാര്‍ ഡാമില്‍ ചാടിയെന്ന് സംശയം; അണക്കെട്ടില്‍ തെരച്ചില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st October 2020 07:32 PM |
Last Updated: 31st October 2020 07:34 PM | A+A A- |

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും കാണാതായ കടുവ, ഡാമില്‍ ചാടിയോ എന്ന സംശയമുണ്ട്. ഇതേത്തുടര്‍ന്ന് അധികൃതര്‍ ഡാമില്‍ തെരച്ചില്‍ തുടരുകയാണ്.
വയനാട്ടില്‍ നിന്ന് നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലെത്തിച്ച കടുവയാണ് കൂട് തകര്‍ത്ത് രക്ഷപ്പെട്ടത്.വയനാട് ജില്ലയിലെ ചീയമ്പം പ്രദേശത്ത് ഭീതിവിടര്‍ത്തിയ കടുവയെ കഴിഞ്ഞ ദിവസമാണ് നെയ്യാറില്‍ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ ഒന്‍പതു വയസ്സുള്ള കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്.