കയ്യിലിരുന്ന 2.42 കോടിയും പോയി; വിമാനത്താവളം അദാനിയും കൊണ്ടുപോയി: വി ഡി സതീശന്‍

തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനിയോട് മത്സരിക്കാന്‍ കേരളത്തിന് ചെലവായത് 2.42 കോടി രൂപയാണെന്ന് വി ഡി സതീശന്‍ എംഎല്‍എ
കയ്യിലിരുന്ന 2.42 കോടിയും പോയി; വിമാനത്താവളം അദാനിയും കൊണ്ടുപോയി: വി ഡി സതീശന്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനിയോട് മത്സരിക്കാന്‍ കേരളത്തിന് ചെലവായത് 2.42 കോടി രൂപയാണെന്ന് വി ഡി സതീശന്‍ എംഎല്‍എ. കേരളത്തിന്റെ ടെന്‍ഡര്‍ തുക നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് ചോര്‍ത്തിക്കൊടുത്തതാണെന്ന സതീശന്റെ ആരോപണം നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ പങ്കുവച്ച് സതീശന്റെ കുറിപ്പ്.

കയ്യിലിരുന്ന 2.42 കോടിയും പോയി. വിമാനത്താവളം അദാനിയും കൊണ്ടുപോയെന്ന് അദ്ദേഹം പരിഹസിച്ചു. താന്‍ ഉന്നിച്ച ആരോപണത്തില്‍ ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേന്ദ്ര നിലപാട്. ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹത ഇല്ല. വിശാലമായ പൊതു താല്പര്യം മുന്‍ നിര്‍ത്തി ആണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com