പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ ; അന്വേഷണം
By സമകാലിക മലയാളം ഡെസ്ക് | Published: 01st September 2020 11:51 AM |
Last Updated: 01st September 2020 11:51 AM | A+A A- |
പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ആലുവ പള്ളിപമ്പില് റോയ് മാത്യു(42)വിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമക വിലയിരുത്തൽ.
പെട്രോൾ പമ്പിൽ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് റോയ് മാത്യുവിനെ കാണാതായത്. തുടര്‍ന്ന് പമ്പ് ജീവനക്കാര്‍ കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഇതിനിടെ പെട്രോള്‍ പമ്പിന് സമീപമുള്ള കിണറിന്റെ സമീപത്ത് നിന്നും റോയ് മാത്യുവിന്റെ ചെരിപ്പ് കണ്ടെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് റോയ് മാത്യുവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.