പത്തനംതിട്ട: തിരുവല്ലയില്‍ അറുപത്തഞ്ചുകാരനെ ഭാര്യ തീകൊളുത്തി കൊന്നു. വളളംകുളം സ്വദേശി കെ കെ സോമനാണ് മരിച്ചത്.
കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവിന് നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ചൊവ്വാഴ്ച മരിച്ചത്.
ഉറങ്ങുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് സോമന്റെ മരണമൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ സോമന്റെ ഭാര്യ രാധാമണിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ